പുഴുങ്ങിയ കോഴിമുട്ടയും ചായയും എടുത്തു ഡൈനിങ്ങ് ടേബിളില്‍ നിരത്തി ,അവളുടെ ശബ്ദം കേള്‍ക്കാഞ്ഞയാള്‍ ബെഡ് റൂമിലെത്തി , നേര്‍ത്ത കര്‍ട്ടനു മറവില്‍ കുളിക്കുന്നവളുടെ നഗ്നതയില്‍ നോക്കി നിന്ന ശേഷം മിഷേല്‍ ബെര്‍ഗ് പറഞ്ഞു നിങ്ങളുടെ ഭക്ഷണം തയ്യാറായിരിക്കുന്നു.ഇന്നലെ രാത്രിയില്‍ ബെര്‍ഗിനോടൊപ്പം ശയിക്കാനായി എത്തിയിരുന്നതായിരുന്നവര്‍ .ഭക്ഷണം കഴിക്കാതെ വേഗതയില്‍ ഡ്രസ്സ് മാറിയവര്‍ പുറത്തേക്കു പായുമ്പോള്‍ ഒരു സിറ്റി ട്രെയിന്‍ റോഡിലൂടെ പോകുന്നു .അതോടൊപ്പം മിഷേലിന്റെ ഓര്‍മ്മകളും പുറകോട്ടു യാത്രയാവുന്നു .
1958 ലെ മഴ കോരിച്ചൊരിയുന്നൊരു ദിവസം , മഴയില്‍ ആളുകള്‍ നനയാതെ സിറ്റി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ കയറി പറ്റാന്‍ തിരക്ക് കൂട്ടുന്നു .സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്നൊരു പതിനഞ്ചുകാരന്‍ പയ്യന്‍ അസ്വസ്ഥതയോടെ മറ്റുള്ളവരുടെ മുഖങ്ങളിലേക്ക് അപരിചിതത്തോടെ കണ്ണുകള്‍ പായിക്കുന്നു . അവന്റെ വെപ്രാളം കണ്ടിട്ടാവണം എതിര്‍ സീറ്റിലുള്ളവരും ഇപ്പോളവനെ ശ്രെദ്ധിക്കുന്നുണ്ട് ,ഈസമയം കണ്ട്ക്ടര്‍ ടിക്കറ്റ് ചോദിച്ചു കൊണ്ട് അവനെ കടന്നു പോയി.പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ യാത്ര ആരംഭിക്കാന്‍ തുടങ്ങിയ ട്രെയിനില്‍ നിന്നുമവന്‍ റോഡിലേക്ക് ചാടി .ആ റോഡും പരിസരങ്ങളും അവനത്ര പരിചിതമല്ലായിരുന്നു .ചുറ്റും നോക്കി മുന്നില്‍ കണ്ട കെട്ടിടത്തിന്റെ വാതില്‍ക്കലേക്കവന്‍ മഴയിലൂടെ ഓടി .വാതില്ക്കലെത്തിയതും അവന്‍ പെട്ടെന്ന് ശര്‍ദ്ധിച്ചു. ഭയം കാരണമോ മഴ കാരണമോ അവന്‍ വിറക്കാന്‍ തുടങ്ങി.കോണി പടി ഇറങ്ങി വരികയായിരുന്ന ഒരു സ്ത്രീ ഇത് കാണുകയും
"എന്താ കുട്ടി , എന്ത് പറ്റിയെന്നു" ചോദിച്ചു കൊണ്ട് അവനെ പിടിച്ചു അരികിലെ ബെഞ്ചില്‍ ഇരുത്തി അവന്റെ മുഖം കഴുകിച്ചു പിന്നീട് അവര്‍ അവിടെ എല്ലാം വെള്ളമെടുത്തു വന്നു വൃത്തിയാക്കി .
."എവിടെയാണ് നിന്റെ വീട് "വീട് ചോദിച്ചറിഞ്ഞ് അവനെയും കൂട്ടി വീട്ടിലേക്കു കൊണ്ട് പോയി എന്നാല്‍ വീടിനുള്ളിലേക്ക് അവര്‍ പോകുകയോ അവന്‍ ക്ഷണിക്കുകയോ ചെയ്തില്ല .യാത്രയില്‍ രണ്ടു പേരും ഒന്നും പരസ്പരം സാരിച്ചതെയില്ല.വീടിനടുത്തെത്തിയപ്പോള്‍ ഒന്നും മിണ്ടാതയവന്‍ വീടിനുള്ളിലേക്ക് ഓടി പോയി .ഒരു നന്ദി വാക്ക് പോലും പറയാതെ .
ഡോക്ടര്‍ വന്നു പരിശോധിച്ചപ്പോള്‍ സ്കാര്‍ ലെറ്റ് എന്ന ഒരിനം പനിയാണെന്നും, കുറഞ്ഞത് മൂന്നു മാസം റസ്റ്റ് വേണമെന്ന് അറിയിച്ചു .മൂന്നു മാസത്തെ നീണ്ട റെസ്റ്റിന് ശേഷം അവന്‍ മിടുക്കനായി .അപ്പോളാണ് ആദ്യമായവന്‍ ആ സ്ത്രീയെ കുറിച്ചമ്മയോടു പറയുന്നത്
"അമ്മേ എന്നെ ഒരു സ്ത്രീ ആണ് അന്ന് സഹായിച്ചത് ,അവരാണ് എന്നെ ഇവിടെ വരെ എത്തിച്ചത് "
"എവിടെ വെച്ച് ..?"
"ന്യുസതഡട്ട് വെച്ച് "
"അയ്യോ എങ്കില്‍ മോശമായി പോയി !വേഗം പോയി അവരെ കാണു, എന്നിട്ടവരെ നന്ദി അറിയിക്കു " .ഒരു വലിയ പൂച്ചെണ്ടുമായി അവരെ കണ്ടുമുട്ടിയ കെട്ടിടത്തില്‍ എത്തിയപ്പോള്‍ അവനറിയില്ലായിരുന്നു ഏതു മുറിയിലാണ് അവര്‍ താമസിക്കുന്നതെന്ന് .കോണിപ്പടികള്‍ കയറുമ്പോള്‍ ഒരു സ്ത്രീയുടെ മൂളി പാട്ട് കേട്ട് ആ മുറിയിലേക്ക് കേറി ചെല്ലുന്നു .
"ഹലോ "
പറയു" എന്ന് സ്ത്രീ പറഞ്ഞു
ക്ഷമിക്കണം .....വൈകിയതില്‍ മൂന്നു മാസം ബെഡ് റെസ്റ്റിലായിരുന്നു...ക്ഷമിക്കണം
"ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങുകയാണ് ആ പൂക്കള്‍ അവിടെ ഒതുക്കി വെച്ച് കൊള്ളൂ, എന്നിട്ട് ഞാന്‍ ഡ്രസ്സ് മാറുന്നത് വരെ പുറത്തു നിക്കു".ഒറ്റമുറി ആയിരുന്നത് അതില്‍ ഒരു ചെറിയ അടുക്കളയും ,പിന്നെ ഒരു ബാത്ത് ടബ്ബും .
അവര്‍ പ്രത്യേകമായി ഒരടുപ്പവും കാണിക്കാതെ പതിയെ നേരിയ കര്‍ട്ടന്‍ പകുതി വലിച്ചിട്ടു
പയ്യന്‍ വല്ലാതെ അപരിചിതത്വവും ചമ്മലും അനുഭവപെട്ടു പുറത്തേക്കു പതിയെ നടന്നു . പിന്നെ എന്ത് ചെയ്യണമെന്നറിയാതെ അവിടെ തൂക്കിയിട്ടിരുന്ന ഒരു നീളന്‍ കുറ്റിയില്‍ പിടിച്ചു നോക്കുന്നു
പെട്ടെന്ന് അതില്‍ നിന്നും കുറച്ചു ചില്ലറകള്‍ ചാടിയതെടുക്കാന്‍ കുനിയുമ്പോള്‍ അറിയാതെ കണ്ണുകള്‍ മുറിയിലേക്ക് പോയി .അവിടെ അവര്‍ സ്ടൂളില്‍ കാല്‍ കയറ്റി വെച്ച് നീളന്‍ സോക്സ് ഇടുകയായിരുന്നു .അവനറിയാതെ അവന്റെ കണ്ണുകള്‍ അവരുടെ തുടകളില്‍ ഉടക്കി നിന്നു.പെട്ടെന്ന് സ്ത്രീ അവനെ നോക്കുകയും അവര്‍ തന്റെ നോട്ടം മനസിലാക്കിയിരിക്കുന്നു എന്നറിഞ്ഞ ഉടനെ അവന്‍ അവിടെ നിന്നും ഇറങ്ങി ഓടി .
രാത്രിയില്‍ അവനു കിടന്നിട്ടു ഉറക്കമേ വന്നില്ല .കണ്ണുകളില്‍ അവരുടെ തുടകളായിരുന്നു.ഒരു പതിനഞ്ചുകാരന്‍ ആദ്യമായി ഒരു സ്ത്രീയുടെ അര്‍ദ്ധ നഗ്നത കണ്ടതിന്റെ എല്ലാ ചിന്തകളും അവനിലേക്ക് പടര്‍ന്നു കയറി .
രണ്ടു ദിവസങ്ങള്‍ക്കപ്പുറം അവന്‍ പോലുമറിയാതെ അവരുടെ വീട്ടിലേക്കു അവന്‍ നടന്നു .അവിടെ ചെല്ലുമ്പോള്‍ അവര്‍ ഒരു ബക്കെട്ടുമായി നില്‍ക്കുന്നു .പരുങ്ങലോടെ അവരെ മുഖം കൊടുക്കാന്‍ നേരില്‍ കണ്ടപ്പോള്‍ അവനു പെട്ടെന്ന് കഴിഞ്ഞില്ല .യാതൊരു ഭാവഭേദവും ഇല്ലാതെ അവര്‍ കയ്യിലിരുന്ന ബക്കെറ്റു അവന്റെ കയ്യില്‍ കൊടുത്തു
"താഴെ കോണിപടികള്‍ക്കടിയില്‍ കല്‍ക്കരി ഉണ്ട് എടുത്തു കൊണ്ട് വരൂ "
പയ്യന്‍ ഞെട്ടലില്‍ നിന്നുണര്‍ന്ന് വേഗത്തില്‍ കല്‍ക്കരിയുടെ അടുത്തേക്ക് പാഞ്ഞു
അവനൊട്ടും പരിചയമില്ലായിരുന്നു എങ്കിലും അവര്‍ മിണ്ടിയ ആവേശത്തില്‍ അവന്‍ ആഞ്ഞു കുത്തിയിളക്കി ബക്കെറ്റില്‍ നിറച്ചു മുകളിലെത്തിച്ചു.അവനെ കണ്ടതും അവര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി
ഏയ് കൊച്ചെ എന്താ നിന്റെ മുഖത്ത് ..പോയി കണ്ണാടിയില്‍ നോക്കിക്കേ
അവന്‍ കണ്ണാടിയുടെ അടുത്തേക്കോടി കണ്ണാടിയില്‍ മുഖം നിറയെ കരിയുമായി ഒരു മുഖം .അവനും ചിരിച്ചു പോയി .
ഹും ചെല്ലു പോയി കുളിക്കു, എന്തായാലും ഈ കോലത്തില്‍ നിന്നെ വീട്ടില്‍ വിടാന്‍ പറ്റില്ല .ഞാന്‍ ബാത്ത് ടബ്ബില്‍ വെള്ളം നിറച്ചു വെക്കാം ,വേഗം ഡ്രസ്സ് മാറിക്കോളു.
അവനു നാണമായി ഒരു സ്ത്രീയുടെ മുന്നിലെങ്ങിനെ കുളിക്കും അതും ഒറ്റമുറി മാത്രമുള്ള ഒരു വീട്ടില്‍ .ഹാളും ബെഡ് റൂമും എല്ലാം ഒന്നായിരുന്നു .അതില്‍ ഒരു ഭാഗം നേര്‍ത്ത ഒരു കര്‍ട്ടന്‍ ഇട്ടു മറച്ചതിന്റെ പുറകിലാണ് ബാത്ത് ടബ്ബ് .അവന്‍ പരുങ്ങലോടെ നിന്നു .
വേഗം ഡ്രസ്സ് മാറ് ,എനിക്ക് തിരക്കുണ്ട് .
അവന്‍ നാണത്തോടെ അവന്റെ കോട്ടും, ഷര്‍ട്ടും ഊറി മാറ്റി പതിയെ പാന്റ്സും .എന്നിട്ടങ്ങനെ നിന്നു .
കുട്ടി വീട്ടിലും നിക്കറിട്ടാണോ കുളിക്കാറു..?നിക്കറും മാറിയിട്ട് കുളിച്ചോളൂ ഞാന്‍ കര്‍ട്ടന്‍ വലിചിട്ടിരുന്നോളാം ,പേടിക്കണ്ട ഞാന്‍ നോക്കില്ല .
ശേഷിച്ച വസ്ത്രവും ഊരി മാറ്റിയതിന്‍ ശേഷം അവന്‍ ബാത്ത് ടബ്ബില്‍ കയറി ഷവറിനുകീഴെ നിന്നു വെള്ളം തുറന്നു വിട്ടു .വെള്ളം വീണു നനഞു തുടങ്ങിയപ്പോള്‍ അവന്റെ നാണം പതിയെ വിട്ടു .പതിയെ ബാത്ത് ടബ്ബില്‍ കിടന്നു അവര്‍ നോക്കുന്നുണ്ടോ എന്ന് ശ്രെദ്ധിച്ചു ,ഇല്ല എന്നുറപ്പ് വരുത്തി പതിയെ മുഖത്തെ കരി മുഴുവന്‍ കഴുകി കളഞ്ഞു .
"ഞാന്‍ ടവ്വല്‍ കൊണ്ട് വരാം " അവര്‍ വിളിച്ചു പറഞ്ഞു .പെട്ടെന്ന് അവനു നാണമായി വേഗത്തില്‍ അവന്‍ കൂടുതല്‍ മുങ്ങി കിടക്കാന്‍ ശ്രെമിച്ചു പിന്നെ കൈകള്‍ കൊണ്ടവിടം മറക്കാന്‍ പാട് പെട്ടു.അങ്ങിനെ ഒരു വിധത്തില്‍ മാര്‍ച്ച് പിടിച്ചവന്‍ നോക്കുമ്പോള്‍ അവരുടെ തലയ്ക്കു ഒപ്പം ടവ്വല്‍ നീട്ടി പിടിച്ചു അവര്‍ നിക്കുന്നു അങ്ങിനെ നിക്കുമ്പോള്‍ അവര്‍ക്ക് അവനെ കാണാന്‍ കഴിയില്ല എന്നുറപ്പിച്ചു അവന്‍ എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്നു .അവര്‍ പതിയെ അവന്റെ ഷോള്‍ ഡറില്‍ ടവ്വല്‍ ചേര്‍ത്ത് വെച്ച് പതിയെ തുടക്കുവാനാരംഭിച്ചു .പതിയെ അവരുടെ ചുണ്ടുകള്‍ അവന്റെ ഷോള്‍ഡറില്‍ ചേര്‍ന്നു,അവനങ്ങാനാവാതെ തരിച്ചു നിന്നു.സ്ത്രീ പതിയെ അവനെ പുറകിലൂടെ തഴുകി ഉണര്‍ത്തി അവരോടു ചേര്‍ത്ത് നിര്‍ത്തി .അവന്‍ പതിയെ അവര്‍ക്കഭിമുഖമായി തിരിഞ്ഞപ്പോള്‍ അത്ഭുതവും ,വികാരവും അവനെ പരിപൂര്‍ണ്ണമായി കീഴ്പെടുത്തുന്ന കാഴ്ചയായിരുന്നു .പരിപൂര്‍ണ്ണ നഗനയായി അവര്‍ തന്റെ മുന്നില്‍ നില്‍ക്കുന്നു .തന്റെ ഹൃദയം നിന്നുപോയോ എന്നുപോലുമവന്‍ സംശയിച്ചു പിന്നെ ആര്‍ത്തിയോടെ അവരെ ചേര്‍ത്ത് പിടിച്ചു ചുംബിക്കുവാന്‍ തുടങ്ങി .
ഹേയ്...........പതുക്കെ....... വളരെ പതുക്കെ .........എന്ന് പറഞ്ഞവര്‍ അവനുമായി കിടക്കയിലേക്ക് മറിഞ്ഞു .
നീ ഇതിനു വേണ്ടിയല്ല്ലേ വീണ്ടും ഇവിടേയ്ക്ക് വന്നത് ...?
അവന്‍ തലയാട്ടി എന്നിട്ടമര്‍ത്തി ചുംബിച്ചു .
നീണ്ട രതിയുടെ ശേഷം തളര്‍ന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു
കുട്ടി എന്താ നിന്റെ പേര് ........?
മിഷേല്‍ ബെര്‍ഗ്
എന്താ നിങ്ങളുടെ പേര്
എന്താ നീ ചോദിച്ചേ...?
എന്തെ നിങ്ങളുടെ പേരെന്ന് ....?
അവര്‍ ചിരിച്ചു കൊണ്ട് " എന്തിനു ...."?
പേര് ചോദിയ്ക്കാന്‍ പാടില്ലേ ..തെറ്റാണോ അത്
അല്ല ....ഒരിക്കലുമല്ല ...പേര് .........പേര് അന്ന ഷാമിത്സ്
വീട്ടില്‍ പതിവിലും താമസിച്ചെത്തിയ മിഷേലിനെ ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തി ചോദ്യം ചെയ്തു
എവിടെയാര്‍ന്നു നീ ...?
പാര്‍ക്കില്‍
പാര്‍ക്കില്‍ നീ പോയിട്ടില്ല നീ കള്ളം പറയുകയാണ് എനിക്ക്യറിയാം
നീ പോടീ ...നീയാ നുണ പറയുന്നേ ...നീ ആവിശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടണ്ടാ
അമ്മേ ഞാന്‍ പറയുന്നത് സത്യമാ ഇവന്‍ പാര്‍ക്കില്‍ പോയിട്ടില്ല
ഇല്ല മിഷേല്‍ നുണ പറയില്ല അവനെ എനിക്കറിയാം ....എന്ന് പറയുന്നതോടെ ആ ചര്‍ച്ച അവിടെ തീരുന്നു
പിറ്റേ ദിവസം സ്കൂള്‍ വിട്ട ഉടനെ മിഷേല്‍ അന്നയുടെ അടുത്തേക്ക് പായുന്നു .അന്ന മുപ്പത്തിയാറ് വയസ്സുള്ള ഒരു റെയില്‍വേ കണ്ടക്ടര്‍ ആണ് .ആരോടും അധികം സംസാരിക്കാത്ത ,അടുപ്പം കാണിക്കാത്ത ഒരു സ്ത്രീ .റൂമിലേക്ക് പാഞ്ഞു കയറിയ ഉടനെ മിഷേല്‍ ഷര്‍ട്ട് ഊരിയെറിയുന്നു
അന്നയും അവരുടെ വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞു അവനെ കെട്ടിപിടിച്ചു അവരിലേക്ക് ചേര്‍ത്ത് പരസ്പരം ചുംബനങ്ങള്‍ കൊണ്ട് സ്നേഹിച്ചു .പിന്നീട് നീണ്ട രതിയിലെര്‍പ്പെട്ടു തളര്‍ന്നു കിടക്കുമ്പോള്‍ തങ്ങള്‍ ഒരിക്കലും പിരിയാനാവാത്ത വിധം അടുക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു .തളര്‍ന്നു കിടക്കുമ്പോള്‍ അവള്‍ അവനോടു എന്തേലും വായിക്കാന്‍ ആവിശ്യപെട്ടു .അവന്‍ വേഗം ബാഗില്‍ നിന്നും പഠിക്കാനുള്ള ഒരു നാടകമെടുത്തു വായിച്ചു അന്ന അത് കേട്ടിരുന്നു .ഇടയ്ക്ക് അവള്‍ വിമര്‍ശിച്ചു ചിലപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു .വായനയെ അവള്‍ വല്ലാതെ ഇഷ്ടപ്പെട്ടു .
അങ്ങിനെ അവരെ കടന്നു ദിവസങ്ങളും ..മാസങ്ങളും പോയിക്കൊണ്ടിരുന്നു .പരസ്പരം പിരിയാനാവാത്ത വിധം അവര്‍ സ്നേഹിച്ചു .എന്നും അവരുടെ ബന്ധപെടലുകള്‍ക്ക് ശേഷം അന്നയ്ക്കു വേണ്ടി മിഷേല്‍ നാടകങ്ങള്‍ വായിച്ചു കൊണ്ടിരുന്നു ....ആദ്യം എമില ഗലോത്തി എന്ന നാടകം തീര്‍ന്നു ,പിന്നീടു ഒഡിസിയും ,സ്ത്രീയും പട്ടികുട്ടിയും ,ടിന്‍ ടിന്‍ എന്നിങ്ങനെയുള്ള നാടകങ്ങളെല്ലാം തീര്‍ത്തു അതില്‍ അന്നയ്ക്ക് ഏറ്റവും പ്രിയം സ്ത്രീയം പട്ടി കുട്ടിയും നാടകം ആയിരുന്നു .
ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടെ കുറച്ചു ദൂരേക്ക് ഒരു സൈക്കിള്‍ യാത്ര പോയി .മനോഹരമായ വയലുകളുടെ നടുവിലൂടെ അവര്‍ സൈക്കിളില്‍ പ്രേമ സല്ലാപങ്ങള്‍ ചെയ്തു കൊണ്ട് യാത്ര ആസ്വദിച്ചു തിരിച്ചു വന്നതിന്റെ പിറ്റേ ദിവസം അന്നയ്ക്ക് പ്രമോഷന്‍ കിട്ടിയെന്നു അവളുടെ സീനിയര്‍ വിളിച്ചു പറഞ്ഞ് അഭിനന്ദിക്കുന്നു .ഇതറിഞ്ഞ അന്ന വളരെ അസ്വസ്ഥയായി മാറി .പെട്ടെന്ന് റൂമില്‍ വന്നു ദേഷ്യത്തില്‍ പെരുമാറി കൊണ്ടിരുന്നു .ഇതേ സമയം മിഷേലിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കൂട്ടുകാര്‍ ചേര്‍ന്നു ആഘോഷിക്കാന്‍ വട്ടം കൂട്ടുന്നതിന്റെ ഇടയില്‍ നിന്നും മിഷേല്‍ അന്നയെ കാണാന്‍ ഓടിയെത്തുന്നു .പക്ഷെ അന്ന അവനെ ശ്രദ്ധിക്കാതെ ദേഷ്യപെട്ടിരുന്നു.
ഞാന്‍ ജോലി കഴിഞ്ഞു വന്നതെയുള്ളു ,വല്ലാതെ ക്ഷീണമുണ്ട് എനിക്ക് കുളിക്കണം ,ഇപ്പോള്‍ പുറത്തു പോകു ....
ഇല്ല ,എന്താണ് പറ്റിയെതെന്നു എനിക്കറിയണം .നിനക്കറിയുമോ ഇന്നെന്റെ പിറന്നാള്‍ ആണ് \
എന്റെ കൂട്ടുകാര്‍ എനിക്കയവിടെ പാര്‍ട്ടി ഒരുക്കിയിരിക്കുന്നു അതെല്ലാം വിട്ടു ഞാന്‍ നിന്റെ അടുത്തേക്ക് ഓടി വന്നതാണ് ,നീയൊരു ക്രുര ആണ് ,സ്വാര്‍ത്ഥയാണ്,നിനക്കെപ്പോളും നിന്റെ കാര്യം മാത്രം നീ എപ്പോളെങ്കിലും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ ..?
ഇല്ല എനിക്കതിന്റെ ആവിശ്യമില്ല ,നീയാരാണ്.........?
ഇന്നെന്റെ പിറന്നാള്‍ ആണ് നീയറിഞ്ഞോ , നീ അനേഷിച്ചോ.........?
എല്ലാം കേട്ട് നിയന്ത്രണം വിട്ട അന്ന മിഷേലിന്റെ കവിളത്തടിച്ചു.ദേഷ്യവും സങ്കടവും കൊണ്ട് കൊച്ചു മിഷേല്‍ അവിടിരുന്നു കരഞ്ഞു .പിന്നെ മെല്ലെ അന്നയോടു ചോദിച്ചു
അന്ന നീയെന്നെ സ്നേഹിക്കുന്നുവോ .........?
അന്ന പതുക്കെ തലയാട്ടി.മിഷേല്‍ പതിയെ അവളുടെ അരികിലേക്ക് ചെന്ന് പതിയെ ചുംബിച്ചു .കുറച്ചു സമയത്തിനകം അവനോടു പറഞ്ഞു
വേഗം ഡ്രസ്സ് എടുത്തിട് എന്നിട്ട് കൂട്ടുകാരുടെയ ടുത്തേക്ക് ചെല്ലു ..അവര്‍ കാത്തിരിക്കും .
മിഷേല്‍ ഉടുപ്പിട്ട് കൂട്ടുകാരുടെ അടുത്തേക്ക് തിരിച്ചു പോയി.പിറ്റേ ദിവസം ക്ലാസ്സില്‍ നിന്നു പതിവ് പോലെ അന്നയുടെ മുറിയിലെത്തിയപ്പോള്‍ അവിടെ അന്ന ഉണ്ടായിരുന്നില്ല ,അവിടെ ഉണ്ടായിരുന്ന സാധനങ്ങളും കാണുന്നില്ല.എന്തുപറ്റിയെന്നറിയാതെ അവനിരുന്നു കരഞ്ഞു .പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ ട്രെയിന്‍ സ്റ്റേഷനിലും, താമസ സ്ഥലത്തും തേടി അലഞ്ഞു എങ്കിലും അവളെ കുറിച്ച് ഒരു വിവരവും അവനു കിട്ടിയില്ല .അന്നയുടെ പേരല്ലാതെ ഒന്നുമാവനറിയില്ലായിരുന്നു.അതിനാല്‍ അവന്റെ തിരച്ചില്‍ പതിയെ അവസാനിച്ചു .
വര്‍ഷങ്ങള്‍ കഴിഞ്ഞു .മിഷേല്‍ നിയമം പഠിക്കാനായി ഹെയ്ഡില്‍ ബെര്‍ഗ് യുനിവേഴ്സിറ്റിയില്‍
ചേര്‍ന്നു .ഒരിക്കല്‍ നിയമ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമിനാര്‍ സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി കുട്ടികളെ ഒരു കേസിന്റെ വധം നടക്കുന്ന കോടതിയില്‍ കൊണ്ടുപോയി .മുന്നൂറു ജ്യുതരെ ചുട്ടു കൊന്നതിന്റെ കേസ് ആയിരുന്നവിടെ നടന്നിരുന്നത് .കുറ്റക്കാരെല്ലാം സ്ത്രീകളും .വലിയൊരു ഹാളിലായിരുന്നു കേസ് നടത്തിയിരുന്നത് .മുകളില്‍ ബാല്‍ക്കെണിയിലായി വിദ്യാര്‍ഥികളും ,പൊതുജനങ്ങളും നിന്നു ,താഴെ ഹാളില്‍ കുറ്റവാളികളും സാക്ഷികളും ജഡ്ജിമാരും പിന്നെ വക്കീലന്മാരും .
കുറ്റം ചെയ്തവരെ ക്രോസ്സ് ചെയ്യുവാനായി പേര് വിളിച്ചു നിര്‍ത്തി .
നിങ്ങളുടെ പേര്‍ എന്താണ്
അന്ന ...........അന്ന ഷാമിത്സ്
ആ പേര് കേട്ടതും മിഷേല്‍ തരിച്ചു പോയി ആ ശബ്ദം ....അവന്‍ ഇടയിലൂടെ വീണ്ടും നോക്കി അതെ തന്റെ അന്ന .കുറച്ചു കൂടെ പ്രായം തോന്നിക്കുന്നു .മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ട് വിളറിയിരിക്കുന്നു .എങ്കിലും അവന്‍ ആകെ തളര്‍ന്നു പോയി വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയൊരിക്കലും കാണില്ല എന്ന് കരുതിയ തന്റെ അന്നയെ ഇതാ കണ്മുന്നില്‍ ദൈവം കൊണ്ട് നിര്‍ത്തിയിരിക്കുന്നു .മുന്നൂറു പേരെ ചുട്ടു കൊന്ന കേസിലെ പ്രതിയായി .തനിക്കാന്‍ പഠിക്കാന്‍ ഉള്ള കേസുമായി .അവന്‍ തളര്‍ന്നു കാല്‍മുട്ടില്‍ മുഖം ചേര്‍ത്തിരുന്നു .
ആദ്യം ഒന്നാം സാക്ഷി വിളിക്കപെട്ടു അവര്‍ ഈ സംഭവത്തില്‍ ആകെ ജീവനോടെ രെക്ഷപെട്ട ഒരേ ഒരു സ്ത്രീ ആയിരുന്നു കൂടാതെ അവര്‍ ഈ കൂട്ടകൊലയെ കുറിച്ച് ഒരു പുസ്തകവുമെഴ്ഹുതിയിട്ടുണ്ട് .ആ സ്ത്രീയുടെ പേര്‍ ല്ലാന മതേര്‍ എന്നായിരുന്നു .ജെഡ്ജി അവിശ്യപെട്ട പോലെ അവര്‍ പറയാന്‍ ആരംഭിച്ചു അന്നയെ കുറിച്ച് .
അന്നയും മറ്റു പത്തു പേരും നാസികളുടെ ഒരു സേനയില്‍ ഗ്വാര്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു .അന്ന മറ്റുള്ള ഗാര്‍ഡുകളെ പോലെ ആയിരുന്നില്ല .അവള്‍ തടവുകാര്‍ക്ക് കിടക്കാന്‍ സൌകര്യങ്ങള്‍ കൊടുക്കാന്‍ ശ്രെദ്ധിച്ചിരുന്നു മറ്റുള്ള തടവുകാരോട് അവള്‍ കൂടുതല്‍ അടുപ്പം കാണിച്ചില്ല .അന്ന ഇപ്പോഴും വായിക്കാനറിയുന്നവരെ കൂടെ കൂട്ടിയിരുന്നു .പിന്നീടാണറിഞ്ഞത് അന്ന രാത്രികളില്‍ അവരെ കൊണ്ട് പുസ്തകങ്ങള്‍ വായിപ്പിച്ചു കേള്‍ക്കുമായിരുന്നെന്ന്.അത് പോലെ ആ സംഭവത്തിന്റെ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു പക്ഷെ കൂടെയുള്ള ഗാര്‍ഡുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ സമ്മതിച്ചു കൊടുത്തു അവള്‍ക്കുവേണ്ടി അവര്‍ റിപ്പോര്‍ട്ട് അവളുടെ പേരില്‍ അയച്ചു കൊടുത്തു .ഇത് കേട്ട ഉടനെ മിഷേലിന് പണ്ട് അന്ന തന്നെ കൊണ്ട് പുസ്തകങ്ങള്‍ വായിപ്പിക്കുന്നത് ഓര്‍മ്മ വന്നു ഒരിക്കല്‍ പോലും അന്ന സ്വന്തം വായിച്ചിട്ടേയില്ല .മിഷേലിന് ഒരു സത്യം തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ് തന്റെ അന്നയ്ക്ക് എഴുത്തും വായനയും അറിയില്ല .
അന്നയുടെ ഊഴമാണിനി.അവന്‍ വേഗം താഴെ നിലയിലേക്ക് നടന്നു . അവളെ കൂടുതല്‍ അടുത്ത് കാണുവാന്‍
ജഡ്ജി നിങ്ങള്‍ ആണോ അന്നത്തെ ദിവസം ഇന്‍ ചാര്‍ജ്ജ് ആയിരുന്നത് ..?
അല്ല ഞാനല്ല ...
നിങ്ങള്‍ എന്ത് കൊണ്ട് മുന്നൂറു ജീവന്‍ അകത്തു കിടന്നു കത്തുമ്പോള്‍ രക്ഷിക്കാന്‍ ശ്രെമിച്ചില്ല.വാതില്‍ തുറന്നു കൊടുത്തുവെങ്കില്‍ അവര്‍ ജീവിക്കുമായിരുന്നില്ലേ ..?
എനിക്ക് അതിനു കഴിയുമായിരുന്നില്ല ..
എന്ത് കൊണ്ട്
ഞാന്‍ അല്ലായിരുന്നു അതിനു അധികാരപെട്ട ആള്‍ .തടവ് പുള്ളികളെ തുറന്നു വിടാന്‍ എനിക്ക് അധികാരമില്ലയിരുന്നു .പെട്ടെന്നാണ് ബോംബുകള്‍ വീണത് അതിനിടയില്‍ രെക്ഷിക്കാനോ മറ്റൊന്നിനോ കഴിയുമായിരുന്നില്ല
നിങ്ങള്‍ അല്ലെ അന്നത്തെ റിപ്പോര്‍ട്ട് അയച്ചത്..?
അല്ല ഞാനല്ല ....
അതെ അവരാണ് ...അവര് മാത്രമാണ് എന്ന് കൂടെയുള്ള കൂട്ട് പ്രതികള്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .
ബഹളമുണ്ടാക്കരുത് കോടതിയില്‍ .....നിശബ്ദമായിരിക്കു..വേഗം ഒരു പേപര്‍ കൊണ്ട് വരൂ എന്നിട്ട് അവരുടെ കയ്യക്ഷരം പരിശോധിക്കു .
മിഷേല്‍ അവളെ തന്നെ നോക്കി ... അവളുടെ ചുണ്ടുകള്‍ വിറയുന്നു കയ്യുകള്‍ തിരുമ്മുന്നു
നിശബ്ദതയില്‍ അവള്‍ വിളിച്ചു പറഞ്ഞു അതെ ഞാന്‍ .........ഞാനാണ് റിപ്പോര്‍ട്ട് അയച്ചത് .
വേദനയോടെ മിഷേല്‍ തിരിച്ചു നടന്നു ...തനിക്കു മാത്രമറിയാവുന്ന സത്യം ....എന്തിനാണവള്‍ ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്നത് .താന്‍ എഴുതാനും വായിക്കാനും അറിയാത്തവള്‍ എന്ന് മറ്റുള്ളവര്‍ അറിയുന്നത് മരണത്തെക്കാള്‍ അവള്‍ പേടിച്ചു .
അന്നയ്ക്ക് ജീവപര്യന്തവും തടവും മറ്റുള്ളവര്‍ക്കെല്ലാം നാല്മൂ വര്‍ഷവും മൂന്നു മാസവും വെച്ചും ശിക്ഷ വിധിക്കപ്പെട്ടു .അവളെ ജെയിലിലേക്ക് അയച്ചതിന് ശേഷം പ്രത്യേക പാസ് മേടിച്ചു മിഷേല്‍ അവളെ കാണാന്‍ പോയി എന്നാല്‍ വിസിറ്റര്‍ ഉണ്ടെന്നു പറഞ്ഞതനുസരിച്ച് വിസിറ്റര്‍ റൂമില്‍ കാത്തിരുന്ന അന്ന ആരെയും കാണാതെ മടങ്ങുമ്പോള്‍ പാതി വഴിയില്‍ നിന്നു മിഷേല്‍ അവളെ കാണണ്ട എന്ന് തീരുമാനിച്ചു പുറത്തേക്കു നടന്നു .
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം മിഷേല്‍ മകളോടോത്തു കാറില്‍ പോകുകകയാണ്
നമ്മള്‍ എങ്ങോട്ടാണ് പോകുന്നതച്ചാ
നീയല്ലേ പറയാറ് നിനക്ക് സസ്പെന്‍സ് വളരെ ഇഷ്ടമാണെന്ന് .ഇതൊരു സസ്പെന്‍സ് ആണ് .
കാര്‍ തന്റെ പഴയ വീട്ടില്‍ കൊണ്ട് നിര്‍ത്തുമ്പോള്‍ മകള്‍ ആശ്ചര്യപെട്ടു ഒഹ്ഹ നമ്മള്‍ അച്ഛന്റെ വീട്ടിലെക്കായിരുന്നോ ..? നന്നായി ഇതെനിക്കിഷ്ടമായി .
മിഷേലിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട അമ്മ സ്നേഹത്തോടെ മകനെ തഴുകി കൂടെ നിര്‍ത്തി പരിഭവം പറഞ്ഞു നീ അച്ഛന്‍ മരിച്ചപ്പോള്‍ പോലും വന്നില്ല ,ഇപ്പോള്‍ എന്താണ് തോന്നാന്‍ .
മിഷേല്‍ നിശബ്ദമായിരുന്നിട്ടു .....ഞാന്‍ ഡയിവോഴ്സ് ചെയ്യാന്‍ പോകുന്നു .ഞങ്ങള്‍ രണ്ടാളും പിരിയാന്‍ തീരുമാനിച്ചു .
എന്ത് പറ്റി നിങ്ങള്ക്ക്
ഒന്നുമില്ല ഇപ്പോള്‍ അവര്‍ക്കും നല്ല ജോലിയുണ്ട് കുഴപ്പങ്ങളൊന്നുമില്ല.കൂടുതല്‍ അകലുന്നതിനെക്കാള്‍ നല്ലത് ഇപ്പോള്‍ പിരിയുന്നതാണ് എന്ന് തോന്നി ഞങ്ങള്‍ക്ക് .
ഇത് പറഞ്ഞു മിഷേല്‍ തന്റെ പഴയ റൂമിലേക്ക് പോയി അവിടെ ഒഴിഞ്ഞ ഒരു മൂലയില്‍ ഇരുന്ന പെട്ടിയില്‍ നിന്നു തന്റെ പഴയ പുസ്തകങ്ങള്‍ പെറുക്കി വെക്കുന്നു .താന്‍ അന്നയ്ക്ക് വായിച്ചു കൊടുക്കാന്‍ വേണ്ടി മേടിച്ചു കൂട്ടിയ പുസ്തകങ്ങള്‍ .അയാള്‍ ഒന്നൊന്നായി മരിച്ചു നോക്കി ...അതില്‍ നിന്നും സ്ത്രീയും പട്ടികുട്ടിയും എന്ന പുസ്തകമെടുത്തു വെച്ചു, പിന്നെ പഴയൊരു റെക്കോര്‍ഡറും എടുത്തു വായന തുടങ്ങി വായിക്കുന്ന ഓരോ വാക്കും റെക്കോര്ഡ് ചെയ്തു കൊണ്ടിരുന്നു .കാസറ്റിലാക്കിയ ഓരോ അദ്ധ്യായവും അയാള്‍ അന്നയ്ക്ക് ജയിലിലേക്ക് അയച്ചു .
വര്‍ഷങ്ങളായി ആരും തിരഞ്ഞു വരാത്ത ,ഒരു കത്തോ ഫോണ്‍ കോളോ വരാത്ത അന്നയെ തേടി ആദ്യമായി ഒരു കൊറിയര്‍ വന്നു .അതിയായ സംശയത്തോടെ അവള്‍ ആ പെട്ടി തുറന്നു നോക്കിയപ്പോള്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ പിന്നെ കുറെ കാസ്സറ്റുകളും.അവള്‍ പതിയെ ഒരു കാസ്സറ്റ് എടുത്തു ഓണ്‍ ചെയ്തു മിഷേലിന്റെ ഒച്ച കേട്ടതും അവള്‍ ഓഫ് ചെയ്തു .അവള്‍ ഇതൊരു അവസ്ഥയിലായി എന്നവള്‍ക്ക് നിശച്ചയമില്ല .തന്റെ മിഷേല്‍ തന്നെ തേടിവന്ന പോലെ .അവള്‍ ഒറ്റയിരിപ്പിനു കാസ്സറ്റുകള്‍ കേട്ട് തീര്‍ത്തു .പിന്നെയും പിന്നെയും കേട്ട് അവള്‍ക്കു അവനു കത്തെഴുതുവാന്‍ തിരക്കായി പക്ഷെ അക്ഷരങ്ങള്‍ അവളെ ഇത് വരെ പരിചയപെട്ടിരുന്നില്ല .അന്നയ്ക്ക് സങ്കടം സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു എങ്കിലും തോല്‍ക്കുവാന്‍ തയ്യാറായിരുന്നില്ല .
അന്ന ആദ്യമായി ജയിലില്‍ സ്വന്തം റൂമില്‍ നിന്നു പുറത്തേക്കു നടന്നു .ജയില്‍ ലൈബ്രറിയിലേക്ക് .പതിയെ ഉള്ളില്‍ കടന്ന അവള്‍ ചോദിച്ചു
സ്ത്രീയും പട്ടികുട്ടിയും എന പുസ്തകം ഉണ്ടോ ഇവിടെ ...?
ആശച്ചര്യവും ,അത്ഭുതവും കലറന്ന ഒരു നോട്ടത്തോടെ അവര്‍ അന്നയെ നോക്കി എന്താ പേര്
അന്ന ...അന്ന ഷാമിത്സ്
പുസ്തകവുമായി അന്ന വേഗത്തില്‍ റൂമിലെത്തി .എന്നിട്ട് ടേപ് ഓണ്‍ ചെയ്തു എന്നിട്ട് പുസ്തകത്തിലെ അക്ഷരത്തിലേക്ക് തൊട്ടു നോക്കി .വിരലുകള്‍ കൊണ്ടവള്‍ എണ്ണി തിട്ടപ്പെടുത്തി .അങ്ങിനെ ആദ്യമായി അന്ന അവളുടെ അക്ഷരങ്ങളെ കണ്ടുമുട്ടി.ആദ്യമായി അവള്‍ എഴുതി നന്ദി ടേപ്പ് അയച്ചതിന് ....
അങ്ങിനെ അവള്‍ അവളുടെ ജീവിതം തകര്‍ത്ത നിരക്ഷരതയെ അവള്‍ കീഴടക്കുകയാന്നു മിഷേലിന്റെ സഹായത്തോടെ ...പ്രണയത്തോടെ .
മിഷേലിന് ഒരു കാള്‍ വന്നു
ഹെലോ മിസ്റ്റര്‍ മിഷേല്‍ ബെര്‍ഗ് അന്നയുടെ ജയില്‍ വാര്‍ഡര്‍ ആണ് ഈ ഭൂമിയില്‍ അന്നയെ ബന്ധപ്പെടുന്ന ഒരേ ഒരു ആള്‍ താങ്കള്‍ ആണ് .അവരെ നിങ്ങള്ക്ക് ഏറ്റെടുക്കാന്‍ ആവുമെങ്കില്‍ വിട്ടയക്കാന്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുകളില്ല.പക്ഷെ ജ്യതരുടെ എതിര്‍പ്പുകളില്‍ നിന്നവളെ സംരക്ഷിക്കേണ്ടി വരും .
നന്ദി .തീര്‍ച്ചയായും വേണ്ടത് ചെയ്യാം ഇത്രയും മാത്രം പറഞ്ഞു മിഷേല്‍ ഫോണ്‍ കട്ട് ചെയ്തു .
മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ജയില്‍ വാതിലിന്റെ മുന്നിലെ ബട്ടെനില്‍ വിരലമര്‍ത്തി .തുറന്നു കിട്ടിയ വാതിലിലൂടെ അയാള്‍ അകത്തേക് നടന്നു അവിടെ അയാളെ കത്ത് ജയില്‍ വാര്‍ഡര്‍ നില്‍പ്പുണ്ടായിരുന്നു .
നന്ദി മിസ്റ്റര്‍ മിഷേല്‍ ബെര്‍ഗ് ഇവിടേയ്ക്ക് വന്നതില്‍ ..ഇപ്പോള്‍ ചായ സമയമാണ് എല്ലാരും കഴിച്ചു പോയി .അന്ന ഇപ്പോള്‍ കാന്റീനില്‍ ഉണ്ട് .അതാ പുറകില്‍ നിന്നു നാലാമത്തെ ടേബിള്‍ .
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തനിച്ചാക്കി എവിടേക്കോ ഓടി മറഞ്ഞ തന്റെ അന്നയുടെ അടുത്തേക്ക് ...അന്ന പുറം തിരിഞ്ഞാണിരുന്നത് പതിയെ അന്നയുടെ മുന്നിലേക്ക് മിഷേല്‍ ചെന്നിരുന്നു .കണ്ണുകള്‍ സംസാരിച്ചു വാക്കുകള്‍ ഒന്നും തന്നെ വന്നതേയില്ല .കുറെ നേരത്തിനു ശേഷം
സുഖമാണോ ..........? അന്ന ചോദിച്ചു '
അതെ സുഖം ....വിവാഹം കഴിച്ചു പക്ഷെ പറിഞ്ഞു ഒരു മോളുണ്ട്
എന്റെ എഴുത്തുകള്‍ കിട്ടിയിരുന്നോ ......?
കിട്ടിയിരുന്നു ....
എനിക്കൊരു ഫ്രെണ്ട് ഉണ്ട് അയാള്‍ ഒരു തുന്നല്‍ ജോലി ശെരിയാക്കിയിട്ടുണ്ട് .നഗരത്തിനു പുറത്തു ഒരു മനോഹരമായി ഇടമാണ് .പിന്നെ വീടിനടുത് തന്നെ ഒരു വായന ശാലയുമുണ്ട്. അടുത്ത ആഴ്ച ഞാന്‍ വരും .എല്ലാം ശെരിയാവും
നമുക്കങ്ങിനെ പ്രതീക്ഷിക്കാം എന്ന് പറഞ്ഞു അന്ന അയാളെ യാത്രയാക്കി
ഇന്നാണ് അന്നയെ കൊണ്ടുവരേണ്ട ദിവസം മിഷേല്‍ വലിയൊരു പൂച്ചെണ്ടുമായി യാത്രയായി .ജയിലില്‍ കാത്തു നിന്നു അകത്തു കയറിയപ്പോള്‍ കലങ്ങിയ കണ്ണുമായി വാര്‍ടെന്‍ വന്നു
ക്ഷമിക്കു ....ക്ഷമിക്കു വിഷമിക്കരുത് വരൂ ....അന്ന ഇന്നലെ തൂങ്ങിമരിച്ചു ..........
ഇത്രയും നേരം പറഞ്ഞതെല്ലാം മിഷേലിന്റെയും അന്നയുടെയും കഥയാണ് .ഒരു അസാധാരണ പ്രണയത്തിന്റെ കഥ .അസാധാരണം എന്ന് പറയാന്‍ പറ്റുമോ എന്ന് അറിയില്ല കാരണം ഈ അടുത്ത നാളിലാണ് തമിഴ്നാട്ടില്‍ ഒരു മുപ്പത്തഞ്ചുകാരി ടീച്ചര്‍ പയ്യന്‍ വിദ്യാര്‍ഥിയേയും കൊണ്ട് മുങ്ങിയത് പത്രത്തില്‍ വായിച്ചത് സമാനമായ ഒന്ന് കേരളത്തിലും കുറച്ചു നാള്‍ മുന്‍പ് നടന്നിരുന്നു .മിഷേലിന്റെയും അന്നയുടെയും കഥ ഒരു പ്രണയം മാത്രമല്ല മറിച്ചു നിരക്ഷരയായ ഒരു സ്ത്രീയുടെ വിജയത്തിന്റെ കഥയാണ് , അതിനു രണ്ടാം ലോക മഹാ യുദ്ധവുമായി ബന്ധമുണ്ട് ..അന്ന പെട്ടെന്ന് കാണാമറയത്ത് ആയതിനു ഒരു കഥയുണ്ട് .ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ല റുടെ നാസികളുമായും ബന്ധമുണ്ട് .
ഈ കഥയെല്ലാം പറയുന്ന ഒരു സിനിമയാണ് "the reader " 2008 ല്‍ പുറത്തിറങ്ങിയ ഈ സിനിമ കഴിഞ്ഞ ദിവസമാണ് ഞാന്‍ കണ്ടത് .വളരെ പതുക്കയാണ് സിനിമ പറഞ്ഞെതെന്നാണ് എനിക്ക് തോന്നിയ ആകെ ഒരു കുറവ് .പക്ഷെ കേറ്റ് വിന്‍സ് ലേറ്റ് എന്ന അനുഗ്രഹീത നടിയുടെ ഏറ്റവും മികച്ച അഭിനയവും ,കഥാപാത്രവും ഇതിലാണ് എന്ന് നിസ്സംശയം പറയാം .അന്നയെ അവതരിപ്പിച്ചതിലൂടെ അവര്‍ ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡ് മേടിച്ചെടുത്തു .കൂടാതെ ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡും .
സ്റീഫന്‍ ഡാല്‍ട്രി സംവിധാനവും ഡേവിഡ് ഹാരേ എഴുത്തും നിര്‍വഹിച്ചിട്ടുള്ള ഈ സിനിമ "ദി റീടെര്‍ "എന്ന ജെര്‍മ്മന്‍ നോവലില്‍ നിന്നും പ്രചോദനമുല്ക്കൊണ്ടുകൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നത് ഒറിജിനല്‍ കൃതി എഴുതിയത് ബെന്‍ഹാര്‍ഡ് ഷാലിങ്ക് എന്ന ജെര്‍മ്മന്‍ എഴുത്തുകാരനാണ് .2008 ല്‍ ഇറങ്ങിയ ഈ സിനിമയെക്കുറിച്ച് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോളാണോടാ പറയുന്നേ എന്ന് ചോദിച്ചാല്‍ ,ക്ഷമിക്കണം ഇത് വായിക്കാന്‍ എന്റെ പൊന്നു വായനക്കാരെ ഞാനിപ്പോളാ ഈ സിനിമ കണ്ടത് .തീര്‍ച്ചയായും കണ്ടിരിക്കെണ്ടുന്ന ഒരു സിനിമ എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാനെഴുതിയത് .കാരണം ടൈറ്റാനിക്ക് എന്ന ലോക സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖം നിങ്ങള്‍ക്കിതില്‍ കേറ്റ് വിന്‍സ് ലെറ്റില്‍ നിന്നും കാണാം .ഇതില്‍ പ്രണയമുണ്ട് ..വിരഹമുണ്ട് രതിയുണ്ട് ..ജീവിതമുണ്ട് ...ഇതെല്ലം ഉണ്ടെങ്കില്‍ ഒരു സിനിമ ആകുമോ എന്നല്ല ഒരു മികച്ച കഥയുണ്ട് എന്നത് തന്നെയാണ് ഇതിന്റെ വിജയം .ഞാന്‍ ഇത്തരത്തില്‍ പറഞ്ഞു എന്നത് ഇതിന്റെ ഒരു വലിയ കുറവാകാം പക്ഷെ ഈ സിനിമ നേരില്‍ കാണുമ്പോള്‍ എന്നോടുള്ള ശത്രുത കുറച്ചെങ്കിലും കുറയുമെന്ന പ്രതീക്ഷയോടെ