കാലന്‍ മൂന്നു ദിവസമായി
സെക്രട്രിയേറ്റിന് മുന്നില്‍
നിരാഹാരത്തിലാണ്
കവിയെ വിട്ടു
കൊടുക്കാത്തതില്‍ പ്രതിഷേധിച്ച്.
നാടിന്റെ അഭിമാനമായ കവിയെ
പറഞ്ഞയക്കാന്‍ സര്‍ക്കാരിനു
സമ്മതമില്ലത്രേ..
താമസം മോര്‍ച്ചെറിയിലേക്ക്
മാറ്റിയതിനു ശേഷമാണ്
പത്രക്കാര്‍ ജനകീയനെന്നും ,
നാടിന്റെ നഷ്ടമെന്നും
വിളിച്ചലറി കരഞ്ഞതും ,കരയിപ്പിച്ചതും .
കള്ള വോട്ടിന്റെയും
ബൂത്ത് പിടിത്തത്തിന്റെയും
ക്ഷീണമകറ്റി മന്ത്രിമാര്‍
അയ്യപ്പനെ ഇന്ന്
വെടിയൊച്ചകളോടെ
യാത്രയയക്കാന്‍
തീരുമാനമായിരിക്കുന്നത്രേ .
ആര്‍ക്കും പിടികൊടുക്കാതെ
തെരുവില്‍ പാടി നടന്നത്
ഇവരെ പേടിച്ചായിരിക്കണം .
കലിയുഗ വരദന്‍
അയ്യപ്പനെ കാണാന്‍
കൈകൂലി വാങ്ങുന്ന നാട്ടില്‍
കള്ളുകുടിയന്‍ അയ്യപ്പനെ
ആരറിയാന്‍ ....!
ശവം തീനികളുടെ നാട്ടില്‍
മുഴുത്ത കഷണത്തിനായല്ലാതെ
വരരുതിനി വീണ്ടും നീ
നിന്‍റെ മനുഷ്യത്വവുമായ് .
നിന്‍റെ ആത്മാവിനെ
വെടിവെച്ചിടുമിന്നെന്റെ
പോലീസ് ,
ഇനി നിന്റെ നിഷ്കളങ്ക ചിരിയില്ല .
മറക്കുന്നു നിന്നെ ഞങള്‍
നിന്റെ പേരിലൊരു
അവാര്‍ഡ് കമ്മിറ്റി വരും വരെ .........
എ .അയ്യപ്പന്റെ മരണത്തിന്റെ ഓര്‍മ്മയ്ക്ക്
26/08/2010
No comments:
Post a Comment