കുടിച്ചുല്ലസിക്കുമ്പോളാണ് നിങ്ങളെന്നെ
മദ്ധ്യപാനിയെന്നു വിളിച്ചധിക്ഷേപിച്ചത്.
എന്റെ തോല്‍വിയുടെ ചരമക്കുറിപ്പുകളെ
കവിതകളെന്ന് നിങ്ങള്‍ ഉദ്ഘോഷിച്ചപ്പോള്‍
ഒരു പരനാറിയുടെ വായിനോട്ടത്തിന്റെ
ഓര്‍മ്മക്കുറിപ്പുകളെന്നവള്‍ തിരുത്തി ...
പച്ചയായി ജീവിക്കുമ്പോളായിരുന്നു
പുഴുകുത്തേറ്റ അവാര്‍ഡുകള്‍ എന്റെ
ചിന്തകളുടെ മേല്‍ പട്ടടയായി അടുക്കി വെച്ചത് .
വിലയ്ക്കെടുത്തെന്റെ ചിരികളെ ,
സ്വതന്ത്രമാക്കാന്‍ യുദ്ധമല്ലതൊരു വഴിയുമില്ല
കാലനേ നീ കയറൂരുക ........
No comments:
Post a Comment