തീ പിടിച്ചു തുടങ്ങിയ വീട്ടില്‍
പേരു തുന്നിയ ഉടുപ്പിന്‍റെ
ലേലം വിളികള്‍ നിറയ്ക്കുന്നുണ്ടെങ്കിലും
അടുക്കളക്ക് പൂച്ചമണമാണ്.
പേരു തുന്നിയ ഉടുപ്പിന്‍റെ
ലേലം വിളികള്‍ നിറയ്ക്കുന്നുണ്ടെങ്കിലും
അടുക്കളക്ക് പൂച്ചമണമാണ്.
അച്ഛന്‍ രാവിലെ പോത്തിനെ തീറ്റാന്‍ പോയതാണ്
കഴിഞ്ഞ വാവിന്‍റെ പിറ്റേന്ന്മേത്തറുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണതിനെ.
അന്നതിന് ഒടിഞ്ഞ വാലും
നിറയെ വാരിയെല്ലുകളുമുണ്ടായിരുന്നു.
അന്നത്തെ വാവിനും അതിനു മുന്‍പത്തെ
വാവു പോലെ തന്നെയായിരുന്നു.
തികഞ്ഞില്ല!
ചങ്കും കരളും കിട്ടാത്തതിന്
കണാരേട്ടന്‍ മിണ്ടാതെ നടക്കുകയാണിപ്പോഴും..
വാവു പോലെ തന്നെയായിരുന്നു.
തികഞ്ഞില്ല!
ചങ്കും കരളും കിട്ടാത്തതിന്
കണാരേട്ടന്‍ മിണ്ടാതെ നടക്കുകയാണിപ്പോഴും..
രാത്രിയിലേക്ക് കാര്‍ന്നോന്മാര്‍ക്ക്
വെക്കാനെന്നും പറഞ്ഞ്
മൂന്നുകിലോ തുടയിറച്ചിയും
കുഞ്ഞോന്‍റെ ഒന്നരകുപ്പി നാടനും
കൊണ്ടോയ തോട്ടത്തിലെ രാജീവന്‍
ഇക്കൊല്ലം വെട്ടും പങ്കിടലും വേണ്ടാന്നു
അച്ഛനോട് മുന്നറിയിപ്പുണ്ട്..
“അമ്മേ പശുവേ” എന്നൊരു ജാഥയില്‍
അവനുണ്ടാര്‍ന്നത്രേ മുന്നില്‍.!
വെക്കാനെന്നും പറഞ്ഞ്
മൂന്നുകിലോ തുടയിറച്ചിയും
കുഞ്ഞോന്‍റെ ഒന്നരകുപ്പി നാടനും
കൊണ്ടോയ തോട്ടത്തിലെ രാജീവന്‍
ഇക്കൊല്ലം വെട്ടും പങ്കിടലും വേണ്ടാന്നു
അച്ഛനോട് മുന്നറിയിപ്പുണ്ട്..
“അമ്മേ പശുവേ” എന്നൊരു ജാഥയില്‍
അവനുണ്ടാര്‍ന്നത്രേ മുന്നില്‍.!
അച്ഛന് വാരിയെല്ല് കാണാത്ത പോത്തുണ്ട്.
മുലയുരുണ്ട മൂന്നു മക്കളും.
ഒന്നിന്‍റെ മുലയിലും,തുടയിലും
കറുപ്പിനും ചുവപ്പിനുമിടയിലെ
നിറം കൊണ്ടുള്ള കുത്തിവരകളാണ് .
ഇടവഴി ചെരുവിലൊളിച്ചിരുന്നൊരുത്തന്‍
പെണ്ണെന്നെഴുതി പഠിച്ചതാണ്
തെറ്റിയെന്നാരും പറഞ്ഞില്ല..
മുലയുരുണ്ട മൂന്നു മക്കളും.
ഒന്നിന്‍റെ മുലയിലും,തുടയിലും
കറുപ്പിനും ചുവപ്പിനുമിടയിലെ
നിറം കൊണ്ടുള്ള കുത്തിവരകളാണ് .
ഇടവഴി ചെരുവിലൊളിച്ചിരുന്നൊരുത്തന്‍
പെണ്ണെന്നെഴുതി പഠിച്ചതാണ്
തെറ്റിയെന്നാരും പറഞ്ഞില്ല..
“പോത്ത് ഈ വീടിന്‍റെ ഐശ്വര്യം”
എന്ന ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്നു പറഞ്ഞത്അവളുടെ നീറ്റല്‍ ഉണങ്ങും മുന്‍പാണ്.
വാവെത്തിയാല്‍ അച്ഛനും പോത്താണ് ദൈവം.
നാലുകാലും കെട്ടി തൊമ്മന്‍ ചേട്ടന്‍
മെഴുക്കും മുന്നേ പോത്തിന്‍റെ വരിയെടുത്തതിനാല്‍
ഞങ്ങള്‍ക്കും പോത്തൊരു ദൈവം.
തീ പിടിച്ച വീടാണ്,
മത പഠനങ്ങളുണ്ട് ഇരുട്ടു മുറികളില്‍
തുടയുരഞ്ഞ നീറ്റലില്‍
അധ്യാപകന്‍റെ അരകെട്ടിലേക്ക് മുഖം ചേര്‍ക്കപ്പെടുമ്പോള്‍
ശ്വാസംമുട്ടുന്ന കുട്ടിയുടെ കണ്ണുകള്‍
ഇരുട്ടു മുറിയില്‍ ദൈവത്തെ തപ്പും
ഒരു സ്ഖലന വിറയലിനോടുക്കം
ദൈവം കുട്ടിയെ രെക്ഷപെടുത്തുകയും
കുട്ടി ദൈവവിശ്വാസി ആവുകയും ചെയ്യുന്നു.
മത പഠനങ്ങളുണ്ട് ഇരുട്ടു മുറികളില്‍
തുടയുരഞ്ഞ നീറ്റലില്‍
അധ്യാപകന്‍റെ അരകെട്ടിലേക്ക് മുഖം ചേര്‍ക്കപ്പെടുമ്പോള്‍
ശ്വാസംമുട്ടുന്ന കുട്ടിയുടെ കണ്ണുകള്‍
ഇരുട്ടു മുറിയില്‍ ദൈവത്തെ തപ്പും
ഒരു സ്ഖലന വിറയലിനോടുക്കം
ദൈവം കുട്ടിയെ രെക്ഷപെടുത്തുകയും
കുട്ടി ദൈവവിശ്വാസി ആവുകയും ചെയ്യുന്നു.
No comments:
Post a Comment