കവിതയെഴുതാനറിയുന്ന
ഫ്രോയിഡ് മരംകൊത്തി
വായിക്കാനറിയുന്ന ഹവ്വയുടെ
ആപ്പിളിലേക്ക് ഇടയ്ക്കിടെ
കൊക്കിളക്കുന്നത്
പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
കുളിമുറിയുടെ ഏതാണ്ട് മധ്യഭാഗത്ത്
ഒമ്പതിഞ്ചു നീളമുള്ള മരംകൊത്തിയുടെ
കാല്‍പാടുകള്‍ക്കൊപ്പം
ഒരു ചുംബനത്തിന്‍റെ ഫിംഗര്‍ പ്രിന്‍റും
സാത്താന്‍റെ കണ്ണുകള്‍ കണ്ടെത്തുന്നു.
പുസ്തകവില്‍പനക്കാരന്‍ എന്ന നിലയില്‍
പരാജയമായിരിക്കെ തന്നെ,
ആദം, ഹവ്വയുടെ ആപ്പിളുകളെ
കണ്ടെത്തിയിരുന്നില്ല ,എന്ന സത്യം
ഫ്രോയിഡിന് അറിയാമായിരുന്നു എന്നത്
ഡിക്റ്ററ്റീവ് സാത്താനും കണ്ടെത്തിയിരിക്കുകയാണ്.
വിശ്വാസ പുസ്തകം എഴുതിയ ദൈവം
പിന്നീടു ഇടയിലെ ചില വരികള്‍ മാറ്റിയെഴുതിയത്
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
സ്വന്തം നിലയില്‍ കണ്ടെത്തിയതാണ്
കേസിലെ സുപ്രധാന വഴിത്തിരിവ്.
ചോദ്യം ചെയ്യാന്‍ സാത്താന്‍ ഡിക്റ്ററ്റീവ്
എത്തുമ്പോഴേക്കും ഫ്രോയിഡ് മരംകൊത്തി
അടുത്ത ചാറ്റിലേക്ക് പറന്നു പോയിരുന്നു
എങ്കിലും, ദൈവത്തെയും
തിരുത്തിയ വിശ്വാസ പുസ്തകത്തെയും
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
കസ്റ്റെഡിയില്‍ എടുക്കുക തന്നെ ചെയ്തു .
ഫ്രോയിഡ് മരംകൊത്തി
വായിക്കാനറിയുന്ന ഹവ്വയുടെ
ആപ്പിളിലേക്ക് ഇടയ്ക്കിടെ
കൊക്കിളക്കുന്നത്
പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
കുളിമുറിയുടെ ഏതാണ്ട് മധ്യഭാഗത്ത്
ഒമ്പതിഞ്ചു നീളമുള്ള മരംകൊത്തിയുടെ
കാല്‍പാടുകള്‍ക്കൊപ്പം
ഒരു ചുംബനത്തിന്‍റെ ഫിംഗര്‍ പ്രിന്‍റും
സാത്താന്‍റെ കണ്ണുകള്‍ കണ്ടെത്തുന്നു.
പുസ്തകവില്‍പനക്കാരന്‍ എന്ന നിലയില്‍
പരാജയമായിരിക്കെ തന്നെ,
ആദം, ഹവ്വയുടെ ആപ്പിളുകളെ
കണ്ടെത്തിയിരുന്നില്ല ,എന്ന സത്യം
ഫ്രോയിഡിന് അറിയാമായിരുന്നു എന്നത്
ഡിക്റ്ററ്റീവ് സാത്താനും കണ്ടെത്തിയിരിക്കുകയാണ്.
വിശ്വാസ പുസ്തകം എഴുതിയ ദൈവം
പിന്നീടു ഇടയിലെ ചില വരികള്‍ മാറ്റിയെഴുതിയത്
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
സ്വന്തം നിലയില്‍ കണ്ടെത്തിയതാണ്
കേസിലെ സുപ്രധാന വഴിത്തിരിവ്.
ചോദ്യം ചെയ്യാന്‍ സാത്താന്‍ ഡിക്റ്ററ്റീവ്
എത്തുമ്പോഴേക്കും ഫ്രോയിഡ് മരംകൊത്തി
അടുത്ത ചാറ്റിലേക്ക് പറന്നു പോയിരുന്നു
എങ്കിലും, ദൈവത്തെയും
തിരുത്തിയ വിശ്വാസ പുസ്തകത്തെയും
സുപ്രസിദ്ധ പ്രൈവറ്റ് ഡിക്റ്ററ്റീവ് സാത്താന്‍
കസ്റ്റെഡിയില്‍ എടുക്കുക തന്നെ ചെയ്തു .
No comments:
Post a Comment