അതെ ,
ഏഴാമത്തെ സ്ട്രോക്കിനു
താഴാന്‍ തുടങ്ങുമ്പോഴാണ്
നിനക്കവനാകാന്‍ കഴിയുന്നേയില്ല
എന്ന കണ്ടെത്തെലുണ്ടാകുന്നത്;
വിശുദ്ധ സാത്താന്‍ സ്ട്രീറ്റിലെ
പതിനെട്ടാം നമ്പര്‍ മുറിയിലെ
ഇരുമ്പ് കട്ടിലിന്‍റെ ഞരങ്ങി കരച്ചില്‍
അതോടെ ബാത്ത്റൂമില്‍
ഫ്ലെഷ് ചെയ്യപെട്ടു.
അപ്പോള്‍ താങ്കളെ ഫക്കിനിടയില്‍
കൊലപെടുത്തിയതാണോ ?
അല്ലല്ല ശുദ്ധമായ ആത്മഹത്യ .
അവസാനത്തെ റോസാപ്പൂവും
വെക്കപ്പെട്ടതിനു ശേഷം
പുതു മണ്ണില്‍ ഒരു കാല്‍പാട് പോലും
ബാക്കിവെക്കാതെ
ഒടുവിലായി പോയില്ലേ ?
ചെമ്പന്‍ ചുരുണ്ടമുടിക്കാരി,
അതെ ചിരികളില്‍ മണ്ണിരകള്‍
പുളയുന്ന ചൂണ്ടകള്‍ നിറച്ചയവള്‍ തന്നെ.
"നിങ്ങളുടെ
ആത്മാവിനിപ്പോഴും ചൂടുണ്ട്
മരിച്ചട്ടധികം നേരമായിട്ടില്ല അല്ലെ ?"
"ഇല്ലില്ല
നെറ്റിയിലെ ഈ നൂല് നോക്കു
വില കുറഞ്ഞതാണ്
അയാള്‍ സൂചി
മറന്നു വെക്കുകയും ചെയ്തിരിക്കുന്നു
അവള്‍ പണം കൊടുത്തു
ചെയ്തതാവണം ഇനിയും
കുത്തി നോവിക്കാന്‍ "
രണ്ടു നാള്‍ മുന്‍പ് മരിച്ച
റോഡ്രി ഗ്രിസിന്‍റെ കല്ലറയുടെ
അപ്പുറത്തുള്ള ഓക്ക് മരത്തില്‍
ചാരിയിരിക്കുന്നവള്‍ തന്നെയല്ലേ
താങ്കളുടെ കാമുകി .
അതെ .., സുഹൃത്തേ അതെ ,
അവളുടെ ഇടത്തെ ചന്തിയില്‍
രണ്ടു പല്ലുകളുടെ പാടുകളുണ്ടോ ?
ഓ സുഹൃത്തേ
എനിക്ക് മുന്‍പേ മരിച്ചവനേ
നിങ്ങളിതെങ്ങിനെ അറിഞ്ഞു?
ഇനിയും ചൂടാറാത്ത കൂട്ടുകാരാ ..
എന്‍റെ പല്ലുകളിലേക്കു നോക്കു
No comments:
Post a Comment