വയനാടന്‍

Friday, December 7, 2012

കവികളോട്

മഹാ കവികളെ ,
ഇതെന്‍റെ ഹൃദയത്തില്‍
നിന്നിറ്റു വീഴുന്ന വാക്കുകള്‍ !
ചോര പുരണ്ടതിനാല്‍
നിങ്ങള്‍ക്കിതിനെ വേശ്യയുടെ
മാസമുറയെന്നു  പരിഹസിക്കാം.


കവികളെ ,
നിങ്ങളിതിലെ നടക്കരുത്
ഇവിടെ എന്‍റെ വാക്കുകള്‍
കവിതകളെ പോലെ
പടര്‍ന്നു കിടപ്പുണ്ട്
അറിവില്ലായ്മയുടെ
നാണം കെട്ട പായലുകള്‍
അതില്‍ പറ്റി പിടിച്ചിട്ടുണ്ട്
നിങ്ങളുടെ ,ചന്ദസ്സുകളും
വൃത്തങ്ങളിലകപെട്ട ചിന്തകളും
അതില്‍ തെന്നി വീഴാതിരിക്കട്ടെ .


കവികളെ ,
എന്‍റെ പ്രണയം അമ്മികല്ലിലും
എഴുന്ന് നില്‍ക്കുന്ന വാക്കുകളായി
ജനിച്ചു വീണു പരന്നിട്ടില്ല .
അന്തിയുറങ്ങാന്‍ ഇടമില്ലാത്തവന്‍റെ
സദാചാരങ്ങളെ എറിഞ്ഞു
വീഴ്ത്തിയിട്ടിയില്ലെന്‍റെ വാക്കുകള്‍


കവികളെ ,
സ്വപ്ന സ്ഖലനം പോലെ
ഇറ്റു വീഴുന്നതാണെന്‍റെ
വാക്കുകള്‍
അത്മരതിയിലമരാന്‍
എന്‍റെ വാക്കുകളെ വെറുതെ വിടുക

No comments:

Post a Comment