വയനാടന്‍

Friday, July 8, 2011

ചിത്രങ്ങള്‍ ..


തെരുവില്‍ കണ്ട 
കാഴ്ചകള്‍ പതിയെ 
നിറങ്ങളില്‍ മുങ്ങി 
നിവര്‍ന്ന് 
കടലാസുകളില്‍ 
നിന്നും  പ്രദര്‍ശന ശാലയിലെ
ഭിത്തിയിലേക്ക് 
നടന്നു കയറി


മിനുത്ത
മുഖവുമായെത്തിയവര്‍
ഭിത്തികളില്‍ തൂങ്ങിയ
ഒട്ടിയ കുഞ്ഞു വയറിന്‍
അസ്ഥി പാടുകള്‍
എണ്ണി തിട്ടപെടുത്തി .

പിഞ്ചി നിറംകെട്ടു
ബ്ലൌസ്സിനുള്ളില്‍
ഉടഞ്ഞു തൂങ്ങിയ
മുലകളെ മാന്യനുടുപ്പിട്ട
കണ്ണുകള്‍
കൊത്തി വലിച്ചു .

നോട്ടുകളെണ്ണിയേറിഞ്ഞ്
ചിത്രങ്ങള്‍ കാറിലടുക്കുമ്പോള്‍
നീട്ടിയ പിച്ചചട്ടിയുമായി
വന്നു കെഞ്ചി പാടുന്നു
വാങ്ങിയ ചിത്രത്തിന്‍
നിറമില്ലാത്തൊരു കോലം

ആട്ടിയകറ്റി പായുമ്പോള്‍
കാറിന്‍ സീറ്റിലിരുന്നു
അലറി വിളിച്ചു കരയുന്നു
തെരുവില്‍ നിന്ന്
കടലാസ്സില്‍ പടര്‍ന്ന
കോലങ്ങള്‍ ..

No comments:

Post a Comment